Hot Posts

6/recent/ticker-posts

സ്ഥിതി അതീവ ​ഗുരുതരം: 791 പുതിയ രോ​ഗികൾ, 532 പേർക്ക് പകർന്നത് സമ്പർക്കത്തിലൂടെ



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 791 പേര്‍ക്ക്.  532 പേർക്ക് രോ​ഗം പകർന്നത് സമ്പർക്കത്തിലൂടെ. 133 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരം. 

കോവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രോഗബാധ സംബന്ധിച്ച ഇന്നത്തെ കണക്കുകള്‍ വിശദീകരിച്ചത്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. 98 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന്. ആരോഗ്യപ്രവര്‍ത്തകര്‍ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്സി 7 എന്നിങ്ങനെയാണ് ഫലം പോസിറ്റീവ് ആയവരുടെ കണക്ക്. 

തിരുവനന്തപുരം  246, എറണാകുളും 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.
Reactions