Hot Posts

6/recent/ticker-posts

സ്വപ്നയേയും സ​ന്ദീ​പിനേയും കൊച്ചിയിലെത്തിച്ചു



കൊച്ചി: തിരുവന്തപുരം സ്വർണക്കടത്തുമായ് ബന്ധപ്പെട്ട് ബംഗളൂരുവിൽ പിടിയിലായ ര​ണ്ടാം പ്ര​തി സ്വ​പ്​​ന സു​രേ​ഷിനെയും സ​ന്ദീ​പ്​ നാ​യ​രെയും എൻ.ഐ.എ സംഘം കൊച്ചിയിലെത്തിച്ചു. റോഡ് മാർഗം സേലം, വാളയാർ, ചാലക്കുടി വഴിയാണ് ഇവർ കൊച്ചിയിലെത്തിയത്. 

യാത്രാമധ്യേ ആലുവയിലെത്തിയപ്പോൾ പ്രതികളെ ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് വിധേയരാക്കി. തുടർന്നാണ് കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനത്തെത്തിച്ചത്.

കേരളത്തിലേക്ക് വരുന്നവഴി വടക്കഞ്ചേരിക്ക് സമീപം സ്വപ്ന സഞ്ചരിച്ച വാഹനം പഞ്ചറായി. ഇതേതുടർന്ന് സ്വപ്നയെ നാ​ലാം പ്ര​തിയായ സന്ദീപ് നായർ സഞ്ചരിക്കുന്ന വാഹനത്തിലേക്ക് മാറ്റിയാണ് എൻ.ഐ.എ വാഹനവ്യൂഹം യാത്ര തുടർന്നത്. വാളയാർ ചെക്ക്പോസ്റ്റ്, പാലിയേക്കര ടോൾപ്ലാസ, അങ്കമാലി എന്നിവിടങ്ങളിൽ വാഹനവ്യൂഹത്തിനുനേരെ പ്രതിഷേധമുണ്ടായി.

കനത്ത സുരക്ഷയിലാണ് കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനം. എൻ.ഐ.എ ആസ്ഥാനത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ക​സ്​​റ്റം​സ് വിഭാഗത്തിന്‍റെയും കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം ഓ​ഫി​സുക​ളി​ൽ സി.​ഐ.​എ​സ്.​എ​ഫിന്‍റെ​ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്. പ്രതികളെ ഉടൻ എൻ.ഐ.എ കോടതിയിൽ ഹാജരാക്കും.

ഒ​ളി​വി​ൽ​പോയി​ എട്ടാം ദി​വ​സമാണ് ഇരുവരേയും പിടികൂടിയത്. സ​ന്ദീ​പി​​ന്റെ ഫോ​ൺ​വി​ളി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച അ​ന്വേ​ഷ​ണ​മാ​ണ്​ താ​മ​സ​സ്ഥലം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​തെ​ന്നാ​ണ്​ വി​വ​രം. ഇ​ന്ന​ലെ​യും സ​ന്ദീ​പി​​​ന്റെ  തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഈ ​സ​മ​യം വ​ന്ന ഫോ​ൺ​കോ​ൾ ആ​ണ്​ നി​ർ​ണാ​യ​ക​മാ​യ​ത്. കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ്​ സ്വ​പ്​​ന ബം​ഗ​ളൂ​രു​വി​ൽ​ ക​ഴി​ഞ്ഞി​രു​ന്ന​ത്​​.

ഇ​തോ​ടെ, കേ​സി​ലെ നാ​ല്​ പ്ര​തി​ക​ളി​ൽ മൂ​ന്നു​പേ​രും പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പി.​എ​സ്. സ​രി​ത്​ നേ​ര​ത്തേ ക​സ്​​റ്റം​സ്​ ക​സ്​​റ്റ​ഡി​യി​ലാ​ണ്. യു.​എ.​ഇ​യി​ൽ നി​ന്ന്​ പാ​ർ​സ​ൽ ഒ​രു​ക്കി​യ കൊ​ച്ചി സ്വ​ദേ​ശി ഫാ​സി​ൽ ഫ​രീ​ദാ​ണ്​ പ്ര​തി​ക​ളി​ൽ ഇ​നി പി​ടി​യി​ലാ​വാ​നു​ള്ള​ത്.


Reactions