Hot Posts

6/recent/ticker-posts

സ്വർണക്കടത്ത്: സ്വ​പ്​​നയേയും സ​ന്ദീപിനേയും എൻ.ഐ.എ കോടതിയിൽ എത്തിച്ചു



കൊച്ചി: യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​​​​ന്റെ ഡി​പ്ലോ​മാ​റ്റി​ക്​ ബാ​ഗേ​ജിലൂടെ സ്വ​ർ​ണം ക​ട​ത്തി​യ​ കേ​സിലെ പ്രതികളായ സ്വ​പ്​​ന സു​രേ​ഷിനെയും സ​ന്ദീ​പ്​ നാ​യ​രെയും കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിലെത്തിച്ചു.  

എൻ.ഐ.എ പ്രത്യേക ജഡ്ജ് പി. കൃഷ്ണകുമാറിന് മുന്നിലാണ്  ഇവരെ ഹാജരാക്കുക. പ്രതികളെ എൻ.ഐ.എ കസ്റ്റഡിയിൽ ആവശ്യപ്പെടും. നാളെ കോവിഡ് പരിശോധന ഫലം ലഭിച്ച ശേഷമാകും തുടർ നടപടികൾ. 

എൻ.ഐ.എ കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ ഇന്ന് കറുകുറ്റിയിലെ കോവിഡ് കെയർ സെൻററിലേക്ക് മാറ്റുമെന്ന് വിവരമുണ്ട്. 

ഇന്നലെ വൈകീട്ടോടെയാണ് ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലാകുന്നത്. ഇന്ന് ഉച്ചയോടെയാണ് ഇരുവരെയും ബംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്തിച്ചത്. 

റോഡ് മാർഗം സേലം, വാളയാർ, ചാലക്കുടി വഴിയാണ് ഇരുവരെയും എൻ.ഐ.എ സംഘം കൊച്ചിയിലെത്തിച്ചത്. യാത്രാമധ്യേ ആലുവയിലെത്തിയപ്പോൾ പ്രതികളെ ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് വിധേയരാക്കി. തുടർന്നാണ് കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനത്തെത്തിച്ചു.
Reactions