Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ഒരു കോവി‍ഡ് മരണം കൂടി



തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവി‍ഡ് മരണം കൂടി. ചക്കുപള്ളം ചിറ്റാമ്പാറ തങ്കരാജാണ്​ (50) മരിച്ചത്​.  ഇയാൾ കോവിഡ് നിരീക്ഷണത്തിലായിരുന്നു. 

ഇന്ന് ഉച്ചകഴിഞ്ഞാണ് മരണം സംഭവിച്ചത്. ഹൃദയ സംബന്ധമായ അസുഖം മൂലം ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

തമിഴ്​നാടിൽ നിന്ന്​ എത്തിയതായിരുന്നു ഇവരുടെ കുടുംബം. ഇയാളിൽ നിന്ന്​ അവസാനമായി എടുത്ത സാമ്പിളാണ്​ പോസറ്റീവ്​ രേഖപ്പെടുത്തിയത്​. 

ഇദ്ദേഹത്തി​​ന്റെ കുടുംബം നിലവിൽ നിരീക്ഷണത്തിലാണ്​. ഭാര്യയും ഗർഭിണിയായ മരുമകളും കോവിഡ്​ പോസറ്റീവാണ്​. മരണശേഷമുള്ള ഒരു പരിശോധനഫലം കൂടി പുറത്തുവരാനുണ്ട്​. 

Reactions