പാലാ: മുനിസിപ്പാലിറ്റിയിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കുറച്ച് മുൻപാണ് യുവതിയുടെ സ്രവ പരിശോധന ഫലം ആരോഗ്യ വകുപ്പ് അറിയിച്ചത്. മുനിസിപ്പാലിറ്റിയിൽ എൻജിനീയറിങ് വിഭാഗത്തിലാണ് ഇവർ ജോലി ചെയ്യുന്നത്.
വീടിനടുത്തുള്ള ആശുപത്രിയിൽ ശനിയാഴ്ചയാണ് സ്രവ പരിശോധന നടന്നത്. ഇതിന്റെ ഫലം ഇപ്പോഴാണ് അറിയിച്ചത്. യുവതി കുറച്ച് ദിവസങ്ങളായി അവധിയിലായിരുന്നു. മുൻപ് മുനിസിപ്പൽ കൗൺസിലർമാർ ഉൾപ്പെടെ ഉള്ളവരുടെ ശ്രവ പരിശോധനയിൽ യുവതി ഉൾപ്പെട്ടിരുന്നില്ല.
കഴിഞ്ഞ 13 ആം തീയതി കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരന്റെ സമ്പർക്ക പട്ടികയിലുള്ള ആളാണ് ഈ വനിതാ.
