കൊറോണ കാലത്തും കുതിച്ചുയർന്ന് സ്വർണവില. പവന് 160 രൂപകൂടിയതോടെ സ്വർണവില 36,760 രൂപയിലെത്തി. 4595 രൂപയാണ് ചൊവാഴ്ച ഗ്രാമിന്റെ വില. ഇതോടെ ഈവർഷം പവന്റെ വിലയിൽ 7,760 രൂപയാണ് കൂടിയത്.
ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡിന്റെ വില ഒമ്പത് വർഷത്തെ ഉയർന്ന നിലവാരത്തിലെത്തി. ഔൺസിന് 1,818.53 ഡോളറായാണ് വർധിച്ചത്. എംസിഎക്‌സ് ഗോൾഡ് ഫ്യൂച്ചേഴ്‌സിൽ 10 ഗ്രാമിന്റെ വില 49,085 രൂപ നിലവാരത്തിലുമെത്തി.
