Hot Posts

6/recent/ticker-posts

''ഉടൻ ആത്മഹത്യ ചെയ്തില്ലെങ്കിൽ ബലാത്സംഗം ചെയ്ത് കൊന്നുകളയും''; റിയ ചക്രബർത്തിക്ക് ഭീഷണി സന്ദേശം



ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുതിന്റെ മുൻ കാമുകിയും നടിയുമായ റിയ ചക്രബർത്തിക്കെതിരെ ഭീഷണി സന്ദേശം. ഉടൻ ആത്മഹത്യ ചെയ്തില്ലെങ്കിൽ ബലാത്സംഗം ചെയ്ത് കൊന്നുകളയുംമെന്ന സന്ദേശമാണ് റിയക്ക് ലഭിച്ചത്. സന്ദേശമയച്ചയാൾക്കെതിരെ നടപടിക്കായി സൈബർ ക്രൈം പോലീസിന്റെ സഹായം തേടുകയാണ് റിയ.

റിയ ചക്രബർത്തിയുടെ കുറിപ്പ്

'സ്വർണക്കടത്തുകാരിയെന്നു വിളിച്ചു. ഞാൻ പ്രതികരിക്കാൻ നിന്നില്ല. കൊലപാതകിയെന്നു വിളിച്ചു. അപ്പോഴും മിണ്ടിയില്ല. പലവട്ടം നാണം കെടുത്തി. അപ്പോഴൊന്നും ഞാൻ പ്രതികരിക്കാൻ പോയില്ല.

എന്റെ മൗനമാണോ നിങ്ങൾക്ക് ഇത്തരം സന്ദേശങ്ങൾ അയയ്ക്കാനുള്ള അനുവാദം തന്നത്? ഉടൻ ആത്മഹത്യ ചെയ്തില്ലെങ്കിൽ ബലാത്സംഗം ചെയ്ത് കൊന്നുകളയുമത്രേ.

നിങ്ങൾ പറഞ്ഞതിന്റെ ഗൗരവത്തെക്കുറിച്ച് ശരിക്ക് ചിന്തിച്ചിട്ടു തന്നെയാണോ ഇതു പറഞ്ഞിരിക്കുന്നത്? ഇതെല്ലാം കുറ്റകൃത്യങ്ങളാണ്. നിയമപ്രകാരം ആരും, ഞാൻ ആവർത്തിച്ചു പറയാം ആർക്കെതിരെയും ഇത്തരം ഉപദ്രവങ്ങൾ ഉണ്ടാകരുത്.

ഞാൻ സൈബർ ക്രൈം പോലീസിന്റെ സഹായം തേടുകയാണ്. ഇതിനെതിരെ എത്രയും പെട്ടെന്നു നടപടിയെടുക്കണം.'

ശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. അതിനിടയിൽ റിയയ്ക്കെതിരെ ഭീഷണി സന്ദേശവുമായി രംഗത്തു വന്നത്. അവസാന നാളുകളിൽ നടിക്കൊപ്പമായിരുന്നു സുശാന്ത് താമസിച്ചിരുന്നത്. പിന്നീട് സുശാന്തുമായി വഴക്കിട്ട് നടി വേറെ താമസിക്കുകയായിരുന്നു.

ജൂൺ 14 ന് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ദുരൂഹമാണെന്ന ആരോപണം ഉയർന്നതിനു പിന്നാലെ പൊലീസ് അസ്വാഭിവക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. മരിക്കുന്നതിന് മുൻപ് സുശാന്ത് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ മുൻ കാമുകി റിയ ചക്രവർത്തിയുമുണ്ടായിരുന്നു. സുശാന്തിന്റെ മരണത്തിൽ റിയ ചക്രവർത്തിയെ പൊലീസ് ഏഴു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. 

സുശാന്തിന്റെ വിഷാദരോഗത്തെ തുടർന്ന് ഇരുവരും വേർപിരിഞ്ഞിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇരുവരും തമ്മിലുള്ള പ്രണയം ശക്തമായിരുന്നെന്ന് സൂചന നൽകുന്നതാണ് റിയ ചക്രവർത്തിയുടെ സമൂഹമാധ്യമത്തിലെ കുറിപ്പും ചിത്രങ്ങളും.
Reactions