തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തൃശൂർ അരിമ്പൂർ സ്വദേശിനി വത്സല ( 63 )യാണ് മരിച്ചത്. ഈ മാസം അഞ്ചിന് അബോധാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ച ഉടനെ മരിക്കുകയായിരുന്നു.
മരണ കാരണം വ്യക്തതമല്ലാത്തതിനാൽ കോവിഡ് പരിശോധനയും പോസ്റ്റുമോർട്ടവും നടത്തുകയായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തവർ എല്ലാവരും ക്വാറൻറീനിൽ പ്രവേശിച്ചു. സെക്കൻഡറി കോണ്ടാക്ട് വഴിയായിരുന്നു ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.
