Hot Posts

6/recent/ticker-posts

ഉറവിടം അറിയില്ല; കോട്ടയത്ത് 48 പേർ നിരീക്ഷണത്തിൽ: ജില്ലയിൽ 3 പേർക്കു കൂടി കോവിഡ്



കാ​ഞ്ഞി​ര​പ്പ​ള്ളി: കോട്ടയം ജില്ലയിലെ പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ക്കു​ന്ന​ത്ത് ഇ​ന്ന് മൂ​ന്ന് പേ​ർ​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ഴ്ച മു​ൻ​പ് മ​സ്ക​റ്റി​ൽ നി​ന്നും എത്തിയ മൂ​ന്ന് പേ​ർക്കാണ് ഇന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചത്. ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണി​വ​ർ. 

യു​വ​തി, ര​ണ്ടു വ​യ​സു പ്രാ​യ​മു​ള്ള കു​ട്ടി, ഭ​ർ​തൃ​മാ​താ​വ് എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം. മൂ​വ​രും വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. യു​വ​തി​യു​ടെ ര​ണ്ടു മ​ക്ക​ളും നാ​ട്ടി​ലേ​ക്ക് ഒ​പ്പം വ​ന്നെ​ങ്കി​ലും ഇ​വ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ടി​ട്ടി​ല്ല.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം  കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. ഇയാൾ രോ​ഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. 

ഇ​യാ​ളു​ടെ സ​മ്പ​ർ​ക്ക​പ​ട്ടി​ക ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ 48 പേ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചു. 
ഉ​റ​വി​ട​മ​റി​യാ​തെ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​തി​നാ​ൽ പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി​യി​രു​ന്നു.  

എ​ട്ടാം വാ​ർ​ഡി​ലെ റോ​ഡു​ക​ളെ​ല്ലാം പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് ക​ന​ത്ത ജാ​ഗ്ര​ത​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും പാ​ലി​ക്കു​ന്ന​ത്.
Reactions