Hot Posts

6/recent/ticker-posts

കൊച്ചിയിലെ ഫ്‌ളാറ്റില്‍ തേനീച്ചക്കൂട്ടങ്ങള്‍.! മാന്ത്രിക മരുന്നുമായി രക്ഷക്കെത്തി റെജി പൈക്കാട്ടില്‍



കൊച്ചി: കാക്കനാട് ബഹുനില ഫഌറ്റില്‍ തുടര്‍ച്ചയായി കൂടുകൂട്ടിയ തേനീച്ചക്കൂട്ടങ്ങളെ റെജി പൈക്കാട്ടില്‍ ഒഴിപ്പിച്ചു.



കാക്കനാട് സ്വകാര്യ ബഹുനില കെട്ടിടത്തില്‍ അപകടകാരികളായ പെരുന്തേനീച്ചകള്‍ കൂടുകൂട്ടുകയും താമസക്കാരെ ഉപദ്രവിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് റെജി പൈക്കാട്ടിലിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്
പ്രത്യേക പച്ചിലക്കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ മരുന്നുമായി റെജി പൈക്കാട്ടില്‍ കാക്കനാടെത്തി തേനീച്ചകളെ വരുതിയിലാക്കുകയായിരുന്നു. കോട്ടയം തീക്കോയി സ്വദേശിയാണ് റെജി. കേരളത്തിലും സമീപ സംസ്ഥാനങ്ങളിലുമായി നൂറുകണക്കിന് ഇടങ്ങളില്‍ അപകടകാരികളായ മലങ്കുളവികളെയും പെരുന്തേനീച്ചകളെയും ഒഴിപ്പിക്കാന്‍ സ്വകാര്യ വ്യക്തികളും തദ്ദേശ സര്‍ക്കാര്‍ വകുപ്പുകളും റെജിയുടെ സഹായം തേടാറുണ്ട്.

Reactions