Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ഒരു കോവിഡ്​ മരണം കൂടി



ആലുവ: സംസ്ഥാനത്ത് ഒരു കോവിഡ്​ മരണം കൂടി. ബുധനാഴ്​ച രാവിലെ ആലുവയിൽ മരിച്ച ആലുവ മാറമ്പിള്ളി കുന്നത്തുക്കര സ്വദേശി ബീവാത്തുവിനാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്.

അർബുദരോഗിയായിരുന്ന ബീവാത്തുവിന് കോവി‍ഡുമായ് ബന്ധപ്പെട്ട യാതൊരു രോഗലക്ഷണങ്ങളുമില്ലായിരുന്നു. കഴിഞ്ഞ ദിവസം ആലുവയിലെ സ്വ​കാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബീവാത്തു ബുധനാഴ്​ച​ രാവിലെ മരിക്കുകയായിരുന്നു. 

സംസ്​ഥാനത്ത്​ ഇന്നുമാത്രം അഞ്ചുപേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. കാസർകോട്ടും കോഴിക്കോട്ടും കൊല്ലത്തുമാണ് ​ഓരോരുത്തർ മരിച്ചത്. കണ്ണൂരിൽ ചൊവ്വാഴ്​ച മരിച്ച വിളക്കോത്തൂർ സ്വദേശി സദാനന്ദന്(60)​ കോവിഡ്​ ആയിരുന്നുവെന്ന്​ സ്ഥിരീകരിച്ചിരുന്നു.
Reactions