തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാർഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പൂന്തുറ സ്വദേശിയായ 17 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. വലിയതുറ സെൻറ് ആൻറണീസ് സ്കൂളിലാണ് ഈ വിദ്യാർഥി പരീക്ഷ എഴുതിയത്.
ഈ വിദ്യാർഥിയുടെ അമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് കുട്ടിയും പരിശോധനയ്ക്ക് വിധേയനായത്. സമ്പർക്ക രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് വലിയ തുറ നേരത്തെ തന്നെ കണ്ടെയൻമെൻറ് സോണിലാണ്. അതുകൊണ്ട് തന്നെ വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയാണ് പരീക്ഷ നടത്തിയത്. ഇൻവിജിലേറ്റർമാരും അധ്യാപകരും പിപിഇ കിറ്റ് ധരിച്ചാണ് പരീക്ഷാ കേന്ദ്രത്തിൽ എത്തിയത്.
സംസ്ഥാനത്ത് ഇതുവരെ കിം പരിക്ഷ എഴുതിയ അഞ്ച് വിദ്യാർഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കോഴിക്കോട് ഒരു വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
