Hot Posts

6/recent/ticker-posts

ആലുവയിൽ ഇന്ന് മുതൽ കർഫ്യൂ


എറണാകുളം: ആലുവയിൽ ഇന്ന് രാത്രി മുതൽ കർഫ്യൂ ഏർപ്പെടുത്തുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്. ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂർ, ആലങ്ങാട്, ചൂർണിക്കര, എടത്തല, കരുമാലൂർ എന്നീ പഞ്ചായത്തുകളിലാണ് കർഫ്യൂ. സമീപ പഞ്ചായത്തുകളിലും കർഫ്യൂവും കടുത്ത നിയന്ത്രണങ്ങളുമുണ്ട്. 

മേഖലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ കടകൾ പത്തുമണി മുതൽ രണ്ടു വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. വിവാഹ ചടങ്ങുകൾ നടത്തുന്നതിന് പ്രത്യേക അനുമതി വേണം. 

ആലുവയിലും സമീപ പഞ്ചായത്തുകളിലും സ്ഥിതി അതീവ ഗുരുതരമാണെന്ന് കോവിഡ് അവലോകന യോഗശേഷം മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞിരുന്നു. ഇതേതുടർന്നാണ് കർഫ്യൂ പ്രഖ്യാപിച്ചത്. 

Reactions