കോഴിക്കോട്: സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയ ഒരു വിദ്യാർഥിക്ക് കൂടി കോവിഡ് സ്ഥരീകരിച്ചു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ പരീക്ഷ എഴുതിയ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒളവണ്ണ സ്വദേശിയാണ് വിദ്യാർഥി.
നേരത്തേ തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ വിദ്യാർഥികൾക്കും ഒരു വിദ്യാർഥിയുടെ രക്ഷിതാവിനും രോഗം സ്ഥിരീകരിച്ചിരുന്നു. പരീക്ഷ കേന്ദ്രത്തിലെത്തിയ മണക്കാട് സ്വദേശിയായ രക്ഷിതാവിനാണ് രോഗം സ്ഥിരീകരിച്ചത്.
തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും, കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നത്.
