Hot Posts

6/recent/ticker-posts

കോവിഡ്: പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ൾ തുടങ്ങും



കോ​ഴി​ക്കോ​ട്: കോവിഡ് രോ​ഗികൾ ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ സം​സ്ഥാ​ന​ത്ത് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ 100 കി​ട​ക്ക​ക​ൾ വീ​ത​മു​ള്ള കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നിച്ചു. ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ൻറ് സെ​ൻറ​റു​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. 

സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ഉ​ൾ​പ്പ​ടെ സ​ഹാ​യ​ത്തോ​ടെ​യാ​കും സെ​ൻറ​റു​ക​ൾ സ​ജ്ജ​മാ​ക്കു​ക. ഇ​ത്ത​ര​ത്തി​ൽ 10 ദി​വ​സ​ത്തി​ന​കം സം​സ്ഥാ​ന​ത്ത് കി​ട​ത്തി ചി​കി​ത്സ​യ്ക്ക് 50000 കി​ട​ക്ക​ക​ൾ സ​ജ​ജ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. 

പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യി പ്ര​ത്യേ​കം ഐ​എ​എ​സ് ഓ​ഫീ​സ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇതുമായ് സംബന്ധിച്ച ഉ​ത്ത​ര​വി​റ​ങ്ങി.
Reactions