Hot Posts

6/recent/ticker-posts

സ്വർണക്കടത്ത്: ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു


തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായ് ബന്ധപ്പെട്ട്  മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരായ അദ്ദേഹത്തെ ഡിആർഐ, കസ്റ്റംസ് ഉദ്യോ​ഗസ്ഥരാണ് ചോദ്യം ചെയ്യുന്നത്.

സ്വർണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ കസ്റ്റംസ് ചോദ്യംചെയ്യുന്നത്.

നേരത്തെ കസ്റ്റംസ് ഡി.ആർ.ഐ സംഘം  ശിവശങ്കറിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് നൽകിയിരുന്നു. തുടർന്ന് 10 മിനിറ്റിനുള്ളിൽ തന്നെ സംഘം ഇവിടെ നിന്ന് മടങ്ങുകയും ചെയ്തു.

ശിവശങ്കറുമായി കേസിലെ പ്രതികൾക്കുണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നോ അതോ സ്വർണക്കടത്തുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
Reactions