Hot Posts

6/recent/ticker-posts

സന്നദ്ധ രക്തദാന ക്യാമ്പും രക്തദാന സേനാ രൂപീകരണവും നാളെ വാക്കാടിൽ



കുറവിലങ്ങാട്: രക്തദാനം മഹാദാനം  ഈ മഹത്തായ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, ജനമൈത്രി പോലീസ്, പാലാ ബ്ലഡ് ഫോറം എന്നിവയുടെ സഹകരണത്തോടെ വാക്കാട് എസ് എം വൈ എം  യൂണിറ്റിൻ്റെ നേത്യത്വത്തിൽ സന്നദ്ധ രക്തദാന ക്യാമ്പും രക്തദാന സേനാ രൂപീകരണവും നാളെ വാക്കാട്  നടക്കും.രാവിലെ 9.30ന് വക്കാട് പള്ളി അങ്കണത്തിൽ  മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. എസ് എം വൈ എം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ  കടപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാനസന്ദേശം നല്കും സിസ്റ്റർ റിയ എൽ എ ആർ,
SMYM യുണിറ്റ് പ്രസിഡന്റ്‌മാരായ ജിൻസ് മാഞ്ചിറയിൽ , അനീറ്റ ജിമ്മി 
 എന്നിവർ ആശംസകൾ അർപ്പിക്കും.
ക്യാമ്പ് നയിക്കുന്നത് ലയൺസ് - എസ് എച്ച് എം സി ബ്ലഡ് ബാങ്ക് കോട്ടയം ആണ്.
Reactions