Hot Posts

6/recent/ticker-posts

കോട്ടയത്ത് 47 കോവിഡ് രോ​ഗികൾ, 38 പേർക്ക് പകർന്നത് സമ്പ‍ർക്കത്തിലൂടെ


കോ​ട്ട​യം: ജില്ലയിൽ സമ്പ‍ർക്ക രോ​ഗികളുടെ എണ്ണത്തിൽ വർധന. ഇന്ന് പരിശോധിച്ച 861 സാമ്പിൾ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളി​ൽ 47 എ​ണ്ണം പോ​സി​റ്റീ​വാ​യി. ഇ​തി​ൽ 38 പേ​ർ​ക്കും സ​മ്പ​ർ​ക്കം മു​ഖേ​ന​യാ​ണു രോ​ഗം ബാ​ധി​ച്ച​ത്.    

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ റ​സി​ഡ​ൻറ് ഡോ​ക്ട​റും വി​ദേ​ശ​ത്തു ​നി​ന്നെ​ത്തി​യ അ​ഞ്ചു പേ​രും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​ നി​ന്നെ​ത്തി​യ മൂ​ന്നു പേ​രും ആ​ല​പ്പു​ഴ മു​ഹ​മ്മ സ്വ​ദേ​ശി​യും ഇ​ടു​ക്കി തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​യും രോ​ഗ​ബാ​ധി​ത​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഏ​റ്റു​മാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ വി​ദേ​ശ​ത്തു​നി​ന്നും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നു​മാ​യി എ​ത്തി​യ ആ​റു പേ​ർ ഉ​ൾ​പ്പെ​ടെ ഒൻപ​തു പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ൽ 57 പേ​ർ രോ​ഗ​മു​ക്ത​രാ​യി. കോ​ട്ട​യം ജി​ല്ല​ക്കാ​രാ​യ 557 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തു​വ​രെ ജി​ല്ല​യി​ൽ ആ​കെ 1241 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. 683 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 

 ഇ​ന്ന് ക്വാ​റ​ന്ൈ‍​റ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 9385 പേ​ർ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തു​വ​രെ 31834 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. ഇ​ന്നു മാ​ത്രം 836 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 1016 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 


 
Reactions