Hot Posts

6/recent/ticker-posts

പിടിതരാതെ സ്വർണം, ഇന്നും വിലയിൽ വർധന



പവന് നാൽപതിനായിരം പിന്നിട്ടിട്ടും ഇന്നും സ്വർണവിലയിൽ വർധന. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില 40,160 രൂപയിലെത്തി. 5020 രൂപയാണ് ഗ്രാമിന്റെ വില. തുടർച്ചയായ പത്താം ദിവസമാണ് സംസ്ഥാനത്ത് സ്വർണ വില വർധിക്കുന്നത്. ഇതോടെ പണിക്കൂലി(മിനിമം 5%) ജിഎസ്ടി, സെസ് എന്നിവ ഉൾപ്പടെ ഒരുപവൻ സ്വർണവാങ്ങുന്നതിന് 44,000 രൂപയിലേറെ വിലനൽകേണ്ടിവരും. 

ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,976.10 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 53,200 രൂപയായി ഉയർന്നു. 

കോവിഡ് വ്യാപനം ആഗോള സമ്പദ്ഘടനയിൽ ഉയർത്തുന്ന ഭീഷണിയാണ് വിലവർധനവിനു പിന്നിൽ. കോവിഡിനെ പിടിച്ചുകെട്ടാൻ വൈകുന്നിടത്തോളം വിലയിലെ വർധന തുടരാനാണ് സാധ്യത. പവൻവില 50,000അടുത്തെത്തിയേക്കാമെന്ന് വിലയിരുത്തൽ.  
Reactions