Hot Posts

6/recent/ticker-posts

കോവിഡ്; പോ​ലീ​സ് ആ​സ്ഥാ​നം അ​ട​ച്ചു, 50 വയസു കഴിഞ്ഞവർക്ക് ‍ഡ്യൂട്ടി ഇല്ല



തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ പോലീസ് സേനയിൽ ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് ബാ​ധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേ​ര​ള പോ​ലീ​സ് ആ​സ്ഥാ​നം അ​ട​ച്ചു. റി​സ​പ്ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാ​ണ് പോ​ലീ​സ് ആ​സ്ഥാ​നം ര​ണ്ടു ദി​വ​സ​ത്തേ​ക്കാ​ണ് അ​ട​യ്ക്കു​ന്ന​തെ​ന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

കൂടാതെ 50 വ​യ​സ് ക​ഴി​ഞ്ഞ പോ​ലീ​സു​കാ​രെ കോ​വി​ഡ് ഫീ​ൽ​ഡ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​രു​തെ​ന്നും ഡിജിപിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. പോലീസുകാരും അവരുടെ കുടുംബങ്ങളും കോവിഡ്​ പ്രോ​ട്ടോകോൾ കർശനമായി പാലിക്കണമെന്നും ഡി.ജി.പി നിർദേശിച്ചു.

കോവിഡ്​ സ്ഥിരീകരിക്കുന്ന ​പോലീസുകാർക്ക്​  മികച്ച ചികിൽസ ലഭ്യമാക്കും. ചികിൽസയിൽ കഴിയുന്ന പൊലീസുകാരുടെ വിവരങ്ങൾ അന്വേഷിക്കാൻ ഒരു ഓഫീസറെ നിയോഗിക്കുമെന്നും ഡി.ജി.പി അറിയിച്ചു. പോലീസുകാരെ വെബിനാറുകളിലൂടേയും വയർലെസ്സ്​ സന്ദേശങ്ങളിലൂടെയും നിരന്തരമായി ഡി.സി.പിമാരുടെ നേതൃത്വത്തിൽ ബോധവൽക്കരിക്കുമെന്നും ഡി.ജി.പി വ്യക്​തമാക്കി. അ​തേ​സ​മ​യം, കോ​വി​ഡ് ബാ​ധി​ച്ച് ഇ​ടു​ക്കി​യി​ൽ പോ​ലീ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡ്യൂ​ട്ടി​യി​ൽ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തിയത്. 
Reactions