തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തന സമയം വർധിപ്പിക്കുന്നു. പുതിയ സമയം ക്രമം അനുസരിച്ച് രാവിലെ ഒൻപതു മുതൽ രാത്രി ഏഴുവരെ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കും. ടോക്കൺ എടുക്കുന്നവർക്ക് മൂന്ന് ദിവസത്തെ ഇടവേള എന്ന വ്യവസ്ഥയും നീക്കി.
ദിവസേന 600 ടോക്കണുകൾ വരെ അനുവദിക്കാനും തീരുമാനമായി. ബാറുകളിലെ അനധികൃത മദ്യവിൽപന തടയാനും കർശന നടപടി സ്വീകരിക്കും. ഇതിനായി ബാറിൽ അനുവദിക്കുന്ന ടോക്കണുകൾ പരിശോധിക്കും. ടോക്കണുകൾക്ക് ആനുപാതികമായ മദ്യം ബാറുകൾ വെയർഹൗസിൽനിന്ന് വാങ്ങുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും നിർദേശമുണ്ട്.
