തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഗതാഗതത്തിന് അനുമതി. ഓണത്തോട് അനുബന്ധിച്ച് സെപ്റ്റംബർ ഒന്ന് വരെ ബസുകൾക്ക് കേരളത്തിൽ എവിടേയും സർവീസ് നടത്താം. രാവിലെ ആറ് മുതൽ രാത്രി പത്ത് വരെയാണ് സർവീസിന് അനുമതി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സർവീസ് നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്.
കോവിഡ് രോഗഭീതിയെ തുടർന്ന് പൊതുഗതാഗതത്തിന് നേരത്തെ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രണ്ടു ജില്ലകൾ കേന്ദ്രീകരിച്ച് മാത്രമേ നിലവിൽ കെഎസ്ആർടിസിക്ക് യാത്രാ അനുമതിയുണ്ടായിരുന്നുള്ളൂ.
