കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. 240 രൂപയായാണ് കൂടിയത്. ഇതോടെ പവന് 38,240 രൂപയും, ഗ്രാമിന് 4780 രൂപയുമായി. ഇന്നലെ സ്വർണ വില 240 രൂപ കുറഞ്ഞ് 38,000 രൂപയിലെത്തിയിരുന്നു.
ആഗോള വിപണിയിൽ കഴിഞ്ഞദിവസം നേട്ടമുണ്ടായെങ്കിലും ഔൺസിന് 1,952.11 ഡോളർ നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. ഡോളർ കരുത്താർജിച്ചതും യു.എസ്.-ചൈന ചർച്ചകളിലെ ശുഭ സൂചനകളും ഓഹരി വിപണികളിലെ നേട്ടവും സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഫലം വിവിധ മേഖലകളിൽ ദൃശ്യമായി തുടങ്ങിയതുമാണ് സ്വർണ വിലയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ.
