Hot Posts

6/recent/ticker-posts

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 33 ല​ക്ഷം പിന്നിട്ടു



ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മാറ്റമില്ലാത്ത വ​ർ​ധ​ന തുടരുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 75,760 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 33 ല​ക്ഷം ക​ട​ന്നു. നി​ല​വി​ൽ രാ​ജ്യ​ത്ത് 33,10,235 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 ബാ​ധി​ച്ച​ത്. 

ഇ​തി​ൽ 7,25,991 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ലു​ണ്ട്. 25,23,772 പേ​രാ​ണ് കോ​വി​ഡ് മു​ക്ത​രാ​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,023 പേ​ർ​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 60,472 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.
Reactions