Hot Posts

6/recent/ticker-posts

യു.പി യിൽ ബി​ജെ​പി നേ​താ​വിനെ വെടിവെച്ച് കൊന്നു



ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി നേ​താ​വിനെ വെടിവെച്ച് കൊന്നു.  ബി​ജെ​പി മു​ൻ ജി​ല്ലാ പ്ര​സി​ഡ​ൻറ് സ​ഞ്ജ​യ് ഖോ​ഖ​ർ ആ​ണ്  പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ വെ​ടി​യേ​റ്റു മ​രി​ച്ചത്. ഇന്ന് രാവിലെ ഭാ​ഗ്പ​തി​ലാ​യി​രു​ന്നു സം​ഭ​വം. 

അ​ദ്ദേ​ഹ​ത്തി​ൻറെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കരിമ്പ് കൃ​ഷി സ്ഥ​ല​ത്തി​ലൂ​ടെ ന​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ഒ​ന്നി​ലേ​റെ ത​വ​ണ വെ​ടി​യേ​റ്റിട്ടുണ്ട്. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്നുള്ളതിന് അറിവായിട്ടില്ല. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

എന്നാൽ സഞ്ജയ് ഖോഖറിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാകാം കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ദൃക്‌സാക്ഷികൾ ആരുമില്ലെങ്കിലും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു.

Reactions