Hot Posts

6/recent/ticker-posts

സെ​ക്ര​ട്ട​റി​യേ​റ്റി​ൽ തീപിടുത്തം



തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ പൊ​തു​ഭ​ര​ണ​വ​കു​പ്പ് ഓ​ഫീ​സി​ൽ തീ​പി​ടി​ത്തം. പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഏ​താ​നും ഫ​യ​ലു​ക​ൾ ക​ത്തി​ന​ശി​ച്ചു.  ക​മ്പ്യൂ​ർ​ട്ട​റി​ൽ​നി​ന്നു​ള്ള ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ഗ്നി​ശ​മ​ന സേ​ന​യും ജീ​വ​ന​ക്കാ​രും ചേ​ർ​ന്നു തീ​യ​ണ​ച്ചു.

റൂം ​ബു​ക്കിം​ഗി​ൻറെ ഫ​യ​ലു​ക​ളാ​ണ് ക​ത്തി​യ​ത്. എ​ന്നാ​ൽ അ​വ​യും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചു. ഇ​ന്ന് ഓ​ഫീ​സി​ൽ ര​ണ്ട് ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഓ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് മ​റ്റു​ള്ള​വ​ർ ക്വാ​റ​ൻറൈ​നി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷം ദു​രൂ​ഹ​ത ആ​രോ​പി​ച്ചു. സു​പ്ര​ധാ​ന ഫ​യ​ലു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഓ​ഫീ​സി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​​പ്പെ​ട്ടു.
Reactions