ശ്രീനഗർ: ശ്രീനഗറിലെ പന്താ ചൗക്കിൽ സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണത്തിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. സംഭവത്തിൽ ഒരു പോലീസുകാരനു വീരമൃത്യു. എഎസ്ഐ ബാബു രാം ആണ് മരിച്ചത്.
പന്താ ചൗക്കിൽ ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പ്രദേശത്ത് തെരച്ചിൽ തുടരുന്നതിനിടെ ഭീകരർ വീണ്ടും വെടിവച്ചു. ഇതേത്തുടർന്നു സംയുക്ത സേനാ വിഭാഗങ്ങൾ സ്ഥലങ്ങൾ വളയുകയായിരുന്നു. ഇതിനിടെ, അതിർത്തിയിൽ തുരങ്കം കണ്ടെത്തിയ പശ്ചാത്തലത്തിൽ ജമ്മു, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായുള്ള 3300 കിലോമീറ്റർ രാജ്യാന്തര അതിർത്തിയിൽ അതീവജാഗ്രതയിലാണ് ബിഎസ്എഫ്.
