Hot Posts

6/recent/ticker-posts

സാമ്പത്തിക തട്ടിപ്പ്: പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ഉ​ട​മ കീ​ഴ​ട​ങ്ങി


പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേസുമായ് ബന്ധപ്പെട്ട് സ്ഥാ​പ​ന ഉ​ട​മ റോ​യി ഡാ​നി​യേ​ൽ കീ​ഴ​ട​ങ്ങി. പ​ത്ത​നം​തി​ട്ട എ​സ്പി ഓ​ഫീ​സി​ലെ​ത്തി​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. സാമ്പത്തിക തട്ടിപ്പുമായ് ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമായ സാഹചര്യത്തിൽ റോയിയും ഭാര്യയും ഒളിവിൽ പോയിരുന്നു.

അതേസമയം, ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളു​ടെ മ​ക്ക​ളെ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ത്തി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. റി​നു മ​റി​യം തോ​മ​സ്, റി​യ ആ​ൻ തോ​മ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യി​രു​ന്ന​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രെ തെ​ര​ച്ചി​ൽ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ദു​ബാ​യ് വ​ഴി ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​പ്പു​ല​ർ ഫി​നാ​ൻ​സി​ൽ 2,000 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സ്ഥാ​പ​നം പൂ​ട്ടി ഉ​ട​മ മു​ങ്ങി​യ​തോ​ടെ​യാ​ണ് നി​ക്ഷേ​പ​ക​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തെത്തുകയായിരുന്നു.
Reactions