Hot Posts

6/recent/ticker-posts

2397 പേർക്കു കൂടി കോവിഡ്; 2317 പേർക്ക് പകർന്നത് സമ്പർക്കം വഴി

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2397 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2317 പേർക്കും സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. 2225 പേർ രോഗമുക്തി നേടി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 

കോവിഡ് മൂലം ആറുപേരാണ് ഇന്ന് മരിച്ചത്. തിരുവനന്തപുരം ജില്ലയിൽ രോഗബാധിതരുടെ എണ്ണം വർധിച്ച നിലയിൽ തുടരുകയാണ്. ഇന്ന് 408 പേർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 49 പേർക്ക് എവിടെനിന്ന് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 200ൽ അധികമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,988 സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് ആകെ 23,277 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്.

ഇന്നലെ വരെ പുറത്തുനിന്ന് 8,69,655 പേർ എത്തിയിട്ടുണ്ട്. ഇതിൽ 3,32,582 പേർ വിദേശത്തുനിന്നും 5,37,000 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. ഇതിൽ 62 ശതമാനവും കോവിഡ് റെഡ് സോൺ ജില്ലകളിൽനിന്ന് വന്നവരാണ്.

Reactions