Hot Posts

6/recent/ticker-posts

കോട്ടയത്ത് ഒഴിക്കിൽ പെട്ട് കാണാതായ കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ

മണർകാട്: കോട്ടയം മണർകാടിൽ ഒഴുക്കിൽ പെട്ട് കാണാതായ കാർ കണ്ടെത്തി. കാറിന്റെ ഡ്രൈവറും മരിച്ച നിലയിലാണ്. അങ്കമാലി സ്വദേശി ജസ്റ്റിനാണ് മരിച്ചത്. നാലുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് കാർ കണ്ടെത്തിയത്. വടം കെട്ടി കാർ പൊക്കിയെടുക്കാനുളള ശ്രമം തുടരുകയാണ്.

മല്ലപ്പള്ളിയിൽ ആളെ ഇറക്കി തിരികെ വരുമ്പോൾ നാലുമണിക്കാറ്റിന് സമീപം വെച്ച് വണ്ടി റോഡിൽ നിന്ന് വെളളക്കെട്ടിലേക്ക് തെന്നിനീങ്ങുകയായിരുന്നു. തുടർന്ന് ജസ്റ്റിൻ തന്നെയെത്തി വണ്ടി പുറത്തെടുക്കാനായി ക്രെയിൻ സർവീസിന്റെ സഹായം തേടിയിരുന്നു. അതിനിടയിലാണ് ജസ്റ്റിൻ അപകടത്തിൽ പെട്ടത്. തുടർന്ന് ഫയർഫോഴ്‌സ് സംഘം രാത്രി തിരച്ചിൽ നടത്തിയെങ്കിലും ഇരുട്ടും കനത്തമഴയും രക്ഷാപ്രവർത്തനത്തിന് വിഘാതമായി. 

തുടർന്ന് രാവിലെ ഒൻപതുമണിയോടുകൂടിയാണ് തിരച്ചിൽ ആരംഭിച്ചത്. തുടക്കത്തിൽ എൻഡിആർഎഫ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഈരാറ്റുപേട്ടയിൽ നിന്നുളള നന്മക്കൂട്ടവും ഫയർഫോഴ്‌സും എത്തിച്ചേർന്നു.  
Reactions