Hot Posts

6/recent/ticker-posts

രാമക്ഷേത്ര നിർമാണത്തിന് തുടക്കം; പ്ര‌ധാനമന്ത്രി വെള്ളി ശില പാകി

 

ലക്നോ: അ​യോ​ധ്യയിൽ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നു തു​ട​ക്കമായി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക്ഷേ​ത്ര​ത്തി​ൻറെ ശി​ല​സ്ഥാ​പി​ച്ചു. 40 കി​ലോ തൂ​ക്ക​മു​ള്ള വെ​ള്ളി ഇ​ഷ്ടി​ക​കൊ​ണ്ടു​ള്ള ശി​ല​യാ​ണ് സ്ഥാ​പി​ച്ച​ത്. ശിലാ സ്ഥാപനത്തിനായ്  രാ​ജ്യ​ത്തെ എ​ല്ലാ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ണ്ണും എ​ല്ലാ പു​ണ്യ​ന​ദി​ക​ളി​ലെ​യും ജ​ല​വും എ​ത്തി​ച്ചി​രു​ന്നു. രാജ്യത്തിന്റെ മുഴുവൻ പ്രതിനിധിയെന്ന നിലയിൽ രാജ്യത്തിന്റെ സർവൈശ്വര്യങ്ങൾക്കും വേണ്ടിയാണ് ഈ ക്ഷേത്രനിർമാണത്തിന് തുടക്കം കുറിയ്ക്കുന്നതെന്ന് മോദി പറഞ്ഞു. 

തുടർന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്‌, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മ​ഹ​ന്ത് നൃ​ത്യ ഗോ​പാ​ൽ ദാ​സ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവന്ന തിരഞ്ഞെടുത്ത ഒമ്പത് ശിലകൾ കൂടി സ്ഥാപിച്ചു. ശിലാസ്ഥാപന ചടങ്ങിന് ശേഷം ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. 

ഡൽഹിയിൽനിന്ന് വിമാന മാർഗം ലഖ്നൗവിൽ എത്തിയ പ്രധാനമന്ത്രി അയോധ്യയിലെ ഹനുമാൻ ഗഡി ക്ഷേത്രത്തിൽ ആരാധന നടത്തിയതിന് ശേഷമാണ്  ഭൂമി പൂജ ചടങ്ങിനെത്തിയത്. ക്ഷേത്ര ഭൂമിയിൽ പ്രധാനമന്ത്രി പാരിജാത വൃക്ഷത്തിന്റെ തൈ നട്ടതിന് ശേഷമാണ് ഭൂമി പൂജ ചടങ്ങുകൾ ആരംഭിച്ചത്. 12.05 മുതൽ ഒരുമണിക്കൂർ നീണ്ടുനിന്ന് ചടങ്ങിന് ശേഷമാണ് മോദി വെള്ളി ശില സ്ഥാപിച്ചത്. 135 സന്യാസികൾ അടക്കം 185 പേരാണ് ചടങ്ങിൽ പങ്കെടുത്തത്.പ്ര​ധാ​ന​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ദ​സി​നെ ഹ്ര​സ്വ​മാ​യി അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നാ​യി ചെ​റി​യ വേ​ദി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 
Reactions