Hot Posts

6/recent/ticker-posts

സ്വ​ർ​ണ​ക്ക​ട​ത്ത്: അ​ന്വേ​ഷ​ണം യു​.എ.​ഇ​ യി​ലേക്ക്


ന്യൂ​ഡ​ൽ​ഹി: സ്വ​ർ​ണ​ക്ക​ട​ത്ത് കേസുമായ് ബന്ധപ്പെട്ട അ​ന്വേ​ഷ​ണം യു​.എ.​ഇ​ യി​ലേ​ക്കും. യു​.എ.​ഇ ​യി​ലേ​ക്ക് വിമാന സർവീസ് തുടങ്ങിയ സാഹചര്യത്തിലാണ് ഇത്. യാ​ത്ര​യ്ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ൻറെ അ​നു​മ​തി തേ​ടി. 

കേസിൽ ഏതു തരത്തിലാണ് നയതന്ത്ര സംവിധാനം ദുരുപയോ​ഗം ചെയ്തതെന്നാണ് സംഘം അന്വേഷിക്കുന്നത്. യു​എ​ഇ സ‍​ർ​ക്കാ​രി​ൻറെ നി​ല​പാ​ട് ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും. കൂടാതെ ​ദുബയി പോലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസൽ ഫരീദിനെ തിരിച്ചു കൊണ്ടു വരുന്നതിനുള്ള നടപടികളും സ്വീകരിക്കും. 
 
അ​തേ​സ​മ​യം, ‌സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ഡ​യ​റി ഇ​ന്ന് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. കെ.​ടി. റ​മീ​സി​ൻറെ ക​സ്റ്റ​ഡി നീ​ട്ടാ​നും അ​പേ​ക്ഷി​ക്കും. സ്വ​പ്ന സു​രേ​ഷി​ൻറെ ജാ​മ്യാ​പേ​ക്ഷ​യും ഇ​ന്ന് എ​ൻ​ഐ​എ കോ​ട​തി പ​രി​ഗ​ണി​ക്കും.‌
Reactions