തിരുവനന്തപുരം: റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ അനുവിൻറെ മൃതദേഹവുമായി ബിജെപി പ്രതിഷേധം.ക്ലിഫ് ഹൗസിലേക്കായിരുന്നു പ്രതിഷേധം. പ്രതിഷേധമാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പോലീസ് തടഞ്ഞു. സർക്കാർ ഇടപെട്ട് അനുവിൻറെ കുടുംബത്തെ സഹായിക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് ബിജെപിയുടെ പ്രതിഷേധം.
സമരത്തെ തുടർന്ന് അനുവിൻറെ വീട്ടിൽ അധികൃതർ എത്താമെന്ന ഉറപ്പ് ലഭിച്ചതായും ഇതിനാൽ മൃതദേഹം തിരികെ കൊണ്ടു പോകുകയാണെന്നും ബിജെപി നേതാവ് വി.വി. രാജേഷ് അറിയിച്ചു.
പിഎസ്സിയുടെ സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ 76-ാം റാങ്കുകാരനായിരുന്നു അനു. ലിസ്റ്റ് റദ്ദാക്കിയതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു അനുവെന്ന് ബന്ധുകൾ പറഞ്ഞു. ജോലിയില്ലാത്തതിൽ ദുഃഖമുണ്ടെന്ന് ആത്മഹത്യ കുറിപ്പിലും വ്യക്തമാക്കിയിരുന്നു.
