Hot Posts

6/recent/ticker-posts

വി​ദ്യാ​ല​യ​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യി​ൽ തുറന്നേക്കും


തി​രു​വ​ന​ന്ത​പു​രം: കോവിഡ് വ്യാപമം മൂലം സം​സ്ഥാ​ന​ത്ത് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യി​ൽ തു​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ക​രു​തു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​രു വ​ർ​ഷ​ത്തോ​ളം വി​ദ്യാ​ല​യാ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്ന് മാ​റി​നി​ന്ന കു​ട്ടി​ക​ൾ തി​രി​ച്ചെ​ത്തു​മ്പോ​ൾ അ​വ​ർ​ക്ക് വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​ക്കാ​ൻ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നൂ​റു ദി​വ​സ​ത്തി​നു​ള്ളി​ൽ 250 പു​തി​യ സ്‌​കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ണി തു​ട​ങ്ങും. 11,400 സ്‌​കൂ​ളു​ക​ളി​ൽ ഹൈ ​ടെ​ക് ലാ​ബു​ക​ൾ സ​ജ്ജീ​ക​രി​ക്കും. 10 ഐ​ടി​ഐ ഉ​ദ്ഘാ​ട​നം ചെ​യ്യും. 500ൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ കിഫ്ബി സഹായത്തോടെ കെട്ടിടനിർമാണം നടക്കുന്നുണ്ട്. ‍

അഞ്ച് കോടി രൂപവീതം മുടക്കി നിർമിക്കുന്ന 35 സ്കൂൾ കെട്ടിടങ്ങളും മൂന്ന് കോടി രൂപ ചിലവിൽ നിർമിക്കുന്ന 14 കെട്ടിടങ്ങളും നൂറ് ദിവസത്തിനകം ഉത്ഘാടനം ചെയ്യും. 27 മറ്റ് കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കും. 250 സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കും. സർക്കാർ-എയ്‌ഡഡ് കോളേജുകളിൽ 150 പുതിയ കോഴ്സുകൾ അനുവദിക്കും. 

18 കോടി രൂപയുടെ ചെങ്ങന്നൂർ ഐടിഐ അടക്കം നവീകരിച്ച 10 ഐടിഐകളുടെ ഉദ്ഘാടനം നിർവഹിക്കും. കെ.ടി.യു, മലയാളം സർവകലാശാല എന്നിവയ്ക്ക് സ്ഥിരം കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കി ശിലാസ്ഥാപനം നടത്തും. 126 കോടി മുതൽമുടക്കിൽ 32 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർമിക്കുന്ന കെട്ടിടങ്ങൾ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Reactions