തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ വമ്പൻ സ്രാവുകൾ കുടുങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അന്വേഷണം ശരിയാ ദിശയിലാണ് നടക്കുന്നത്. ബി.ജെ.പി., യു.ഡി.എഫ്. ബന്ധമുള്ളവരാണ് സ്വർണക്കടത്ത് കേസിൽ അകപ്പെട്ടത്. ജനം ടി.വിയെയും അനിൽ നമ്പ്യാരേയും തള്ളിപ്പറഞ്ഞതിലൂടെ കേന്ദ്രമന്ത്രി വി. മുരളീധരനെയും സംസ്ഥാന ബി.ജെ.പി. നേതൃത്വം തള്ളിക്കളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റംസ് ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനെ തള്ളിപ്പറയുന്നത് മനസിലാക്കാം. എന്നാൽ സ്വന്തം ചാനലിനെ തള്ളിപ്പറയുന്നത് എന്തിനാണ്. പെറ്റമ്മയെ ഇവർ എന്ന് തള്ളിപ്പറയുമെന്ന് നോക്കിയാൽ മതിയെന്നും കടകംപള്ളി പരിഹസിച്ചു. ജനം ഇതൊന്നും വിശ്വസിക്കില്ല. ബിജെപി അന്തസില്ലാത്ത പാർട്ടിയെന്നും മന്ത്രി പറഞ്ഞു.
