തൃശൂർ: തൃശൂരിൽ അമ്മയേയും മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാപ്പടി ചക്കാമ്പത്ത് രാജിയും രണ്ടു മക്കളിൽ ഒരാളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഒരു മകനെ കാണാനില്ല.
രാജിയുടെ ഭർത്താവാണ് മൃതദേഹം കണ്ടെത്തിയത്. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
