Hot Posts

6/recent/ticker-posts

സ്വ​പ്‌​ന സു​രേ​ഷി​ൻറെ ജാ​മ്യാ​പേ​ക്ഷ തള്ളി



കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ ര​ണ്ടാം പ്ര​തി സ്വ​പ്‌​ന സു​രേ​ഷി​ൻറെ ജാ​മ്യാ​പേ​ക്ഷ എ​ൻ​ഐ​എ കോ​ട​തി ത​ള്ളി. കേസിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യം തള്ളിയത്. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സ്വപ്‌നയ്ക്ക് ജാമ്യം നിഷേധിക്കുന്നതെന്ന് കോടതി പറഞ്ഞു. 

സ്വപ്‌ന സ്വർണ്ണക്കടത്തിൽ പങ്കാളിയായതിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. യു.എ.പി.എ അനുസരിച്ചുള്ള കുറ്റകൃത്യമാണ് ചെയ്തതെന്നും പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു. ക​ഴി​ഞ്ഞ ആ​റി​ന് സ്വ​പ്‌​ന​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ന​ട​ന്ന വാ​ദ​ത്തി​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന് എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സ് അ​ന്വേ​ണാ​വ​സ്ഥ​യി ലാ​ണെ​ന്നും ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ കേ​സി​ലെ തെ​ളി​വു​ക​ളെ​യും അ​ന്വേ​ഷ​ണ​ത്തെ​യും ബാ​ധി​ക്കു​മെ​ന്നു​മാ​യി​രു​ന്നു എ​ൻ​ഐ​എ​യു​ടെ വാ​ദം. 

അതേസമയം കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നാണ് സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചത്. സ്വപ്‌നയുടെ ചില മൊഴികളുമായി ബന്ധപ്പെട്ട രേഖകൾ മാത്രമാണ് ഹാജരാക്കാൻ സാധിച്ചതെന്നും മറ്റ് തെളിവുകളില്ലെന്നും അവർ വാദിച്ചിരുന്നു.

Reactions