Hot Posts

6/recent/ticker-posts

പെ​ട്ടി​മു​ടി​ ദുരന്തം: 6 മൃ​ത​ദേ​ഹ​ങ്ങൾ കൂടി കണ്ടെത്തി


മൂ​ന്നാ​ർ: പെ​ട്ടി​മു​ടി​ ദുരന്തത്തിൽ പെട്ട്  കാണാതായവരിൽ ആറു പേരുടെ കൂടെ മൃ​ത​ദേ​ഹ​ങ്ങൾ കണ്ടെത്തി. പു​ഴ​യി​ൽ​ നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ച​ത്. ഇവ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ദുരന്തത്തിൽ പെട്ട് മരിച്ചവരുടെ മരണസംഖ്യ 49 ആയി.

അരമണിക്കൂറിന്റെ ഇടവേളകളിൽ രണ്ട് മൃതദേഹങ്ങൾ വീതമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ പ്രദേശത്തേക്ക് കൊണ്ടുവന്നു കൊണ്ടിരിക്കുകയാണ്. ഉരുൾപൊട്ടി വന്നപ്പോൾ വന്നപ്പോൾ ഇവർ സമീപത്തെ പുഴയിലേക്ക് ഒലിച്ചുപോയതായിരിക്കാം എന്നാണ് കരുതുന്നത്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ 43 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. പെ​ട്ടി​മു​ടി ആ​റി​ൻറെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള 16 കി​ലോ​മീ​റ്റ​ർ വി ​സ്തൃ​തി​യി​ൽ കാ​ണാ​താ​യ​വ​ർ​ക്കാ​യി വ​ന​പാ​ല​ക​സം​ഘം പ്ര​ത്യേ​ക തെ​ര​ച്ചി​ലും ന​ട​ത്തു​ന്നു​ണ്ട്. ഈ ​ഭാ​ഗ​ത്തു നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കണ്ടെ​ത്തി​യി​രു​ന്നു.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ മ​റി​ക​ട​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ല്ലും മ​ണ്ണും ഒ​ഴു​കി​യെ​ത്തി പ്ര​ദേ​ശം ച​തു​പ്പാ​യ​തു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യാ​ണ്. എ​ൻ​ഡി​ആ​ർ​എ​ഫ്, പോ​ലീ​സ്, റ​വ​ന്യു, ഫ​യ​ർ​ഫോ​ഴ്സ്, വ​നം വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ച്ചി​ൽ. ഇ​വ​ർ​ക്ക് എ​ല്ലാ സ​ഹാ​യ​വു​മാ​യി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും പ്ര​ദേ​ശ​വാ​സി​ക​ളും രം​ഗ​ത്തു​ണ്ട്.
Reactions