അരുവിത്തുറ : അധ്യാപക ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ ഇംഗ്ലീഷ് പ്രസംഗ മത്സരം സംഘടിപ്പിച്ചു കൊണ്ട് വ്യത്യസ്തത നേടുകയാണ് അരുവിത്തുറ സെന്റ് മേരീസ് എല്‍.പി. സ്‌കൂള്‍ . അഖില കേരള അടിസ്ഥാനത്തിലാണ് പ്രസംഗ മത്സരം സംഘടിപ്പിച്ചിരിക്കുന്നത് .സ്‌റ്റേറ്റ് , സി.ബി.എസ് .സി, ഐ.സി.എസ് .ഇ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.
ഒന്നും ,രണ്ടും ,മൂന്നും, സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 2001 , 1001 , 501 രൂപാ ക്യാഷ് അവാര്‍ഡും സോഷ്യല്‍ മീഡിയായിലെ ലൈക്കുകളുടെ അടിസ്ഥാനത്തില്‍ 1001 , 501 ,രൂപ സ്‌പെഷ്യല്‍ ക്യാഷ് പ്രൈസും ഏര്‍പ്പെടുത്തിയിട്ടുണ്ട് . My School എന്നതാണ് പ്രസംഗ വിഷയം . പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സെപ്തംബര്‍ 3ന് മുന്‍പായി തങ്ങളുടെ പ്രസംഗ വീഡിയോ 949709 3359 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ അപ് ലോഡ് ചെയ്യേണ്ടതാണ് . രജിസ്‌ട്രേഷനും , കൂടുതല്‍ വിവരങ്ങള്‍ക്കും 9497093359 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

