Hot Posts

6/recent/ticker-posts

ഓണ്‍ലൈന്‍ ഓണാഘോഷം നടത്തി അരുവിത്തുറ കോളേജ്..!


അരുവിത്തുറ: ഓണാഘോഷങ്ങള്‍ എന്നും ക്യാമ്പസുകള്‍ക്ക് ഉത്സവം ആണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ അത് ഈ കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെടാതിരിക്കാന്‍ അരുവിത്തുറ കോളേജ് ഓണ്‍ലൈനിലൂടെ ഓണാഘോഷം നടത്തി. ഈ മാസം ഇരുപത്തിനാലാം തീയതി മുതല്‍ ഇരുപത്തിയേഴാം തീയതി വരെ ആയിരുന്നു ഓണ്‍ലൈന്‍ ഓണാഘോഷം നടത്തിയത്. കേരള ശ്രീമാന്‍, മലയാളി മങ്ക, നുണ പറച്ചില്‍ മത്സരം, കുട്ടികളുടെ ഓണപ്പാട്ട്, കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഓണപ്പാട്ട് മത്സരം, ഓണ വേഷങ്ങള്‍ അണിഞ്ഞുള്ള കുടുംബ ഫോട്ടോ, പോസ്റ്റര്‍ ഡിസൈനിങ് എന്നിവയായിരുന്നു മത്സരയിനങ്ങള്‍. കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഓണപ്പരിപാടികള്‍ ഇക്കൊല്ലത്തെ ഓണാഘോഷത്തിന്റെ സവിശേഷതയായിരുന്നു.

ഇരുപത്തിനാലാം തീയതി പ്രശസ്ത പിന്നണി ഗായകന്‍ ശ്രീ. കെ എസ് ഹരിശങ്കറാണ് ഓണാഘോഷം ഉദ്ഘാടനം ചെയ്തത്.. 'പവിഴ മഴയെ' എന്ന പ്രശസ്ത സിനിമാ ഗാനം പാടി ആയിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. ഇരുപത്തിയേഴാം തീയതി ഓണാഘോഷങ്ങളുടെ സമാപനദിനം പ്രശസ്ത സിനിമാതാരം മിയ മുഖ്യാതിഥിയായിരുന്നു. വിജയികള്‍ക്ക് മിയ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. കോളേജ് മാനേജര്‍ റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍, ബര്‍സാറും കോഴ്‌സ് കോര്‍ഡിനേറ്ററുമായ റവ. ഫാ. ജോര്‍ജ് പുല്ലുകാലായില്‍ എന്നിവര്‍ ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 Click to Join BM TV News Group

Reactions