Hot Posts

6/recent/ticker-posts

അച്ചടക്ക നടപടിക്ക് തൊട്ട്മുൻപും ശിവശങ്കർ താത്കാലിക നിയമനം നടത്തിയതായ് റിപ്പോർട്ട്


തിരുവനന്തപുരം:  സ്വർണക്കടത്തുകേസുമായ് ബന്ധപ്പെട്ട് അച്ചടക്ക നടപടി നേരിടുന്നതിന് തൊട്ടുമുമ്പും  മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം. ശിവശങ്കർ താത്കാലിക നിയമനം നടത്തിയതായ് റിപ്പോർട്ട്. 

സെക്രട്ടറിയേറ്റിലെ കമ്പ്യൂട്ടർ സെല്ലിലെ എൽ.ഡി.ക്ലർക്ക് തസ്തികയിലാണ് ശിവശങ്കർ താത്കാലിക നിയമനം നടത്തിയതായുള്ള വിവരം പുറത്ത് വന്നിരിക്കുന്നത്. ഇതുമായ് ബന്ധപ്പെട്ട രേഖകൾ മാധ്യമങ്ങൾക്ക് ലഭിച്ചു. ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കർ പുറത്താകുന്നതിന് രണ്ടാഴ്ച മുമ്പായിരുന്നു ഈ നിയമനം. ജൂൺ 10ന് വനിതാ ഉദ്യോഗസ്ഥയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. 

ഒരു വർഷത്തേക്കാണ് നിയമനം. വർഷാവർഷം കരാർ നീട്ടിനൽകുകയും കുറച്ച് വർഷങ്ങൾക്ക് ശേഷം ഇത്തരക്കാരെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതാണ് പതിവ്.

Reactions