പാലാ: മീനച്ചിലാറ്റില്‍ ജനനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെതുടര്‍ന്ന് പാലാ പട്ടണത്തില്‍ വെള്ളിയാഴ്ച രാത്രി വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായത്. മെയിന്‍ റോഡില്‍ ഒരാള്‍ പൊക്കത്തിലധികമാണ് വെള്ളം കയറിയത്. വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെ തന്നെ ശക്തമായ മഴയെതുടര്‍ന്ന് ടൗണില്‍ വെള്ളം കയറിയിരുന്നു. 5 മണിയോടെ ഗതാഗതം പൂര്‍ണമായി നിലച്ചു. 6 മണിയോടെ പാലാ ടൗണ്‍ നിലയില്ലാ കയമായി മാറുകയായിരുന്നു. ഈ വെള്ളം ഇറങ്ങുന്നതിന് മുമ്പ് തന്നെ രാത്രി മേലടുക്കത്ത് ഉരുള്‍ പൊരുള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് പാലാ ടൗണ്‍ കഴിഞ്ഞ പ്രളയകാലത്ത് കണ്ടതിനേക്കാള്‍ വലിയ വെള്ളപ്പൊക്കം ഇത്തവണ നേരിട്ടത്.
വീഡിയോ കാണാം
ശനിയാഴ്ച രാവിലെയോടെ ഈരാറ്റുപേട്ട ഭാഗത്ത് ശക്തമായ മഴ കുറഞ്ഞതിനാല്‍ അവിടെനിന്നുള്ള വെള്ളം വരവ് നിന്നു. പാലാ ഈരാറ്റുപേട്ട റോഡില്‍ ചിലയിടങ്ങളില്‍ വെള്ളം പൂര്‍ണമായി ഇറങ്ങി, എന്നാല്‍ മൂന്നാനിയില്‍ വെള്ളം ഇറങ്ങിയിട്ടില്ലാത്തതിനാല്‍ ശനിയാഴ്ച രാവിലെ 8 മണിക്ക് ഗതാഗതം സാധ്യമായിട്ടില്ല. പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഒഴുക്ക് വര്‍ധിച്ചതിനാല്‍ പാലാ ടൗണില്‍ നിന്നും വെള്ളം അതിവേഗത്തിലാണ് ഒഴുകി മാറുന്നത്.
