ന്യൂഡൽഹി: ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ബുധനാഴ്ചയാണ് സംഭവം. ഹർഷ് വിഹാറിലെ ഒഴിഞ്ഞ കെട്ടിടത്തിൽ വെച്ചാണ് മൂന്ന് പേർ ചേർന്ന് പെൺകുട്ടി അതി ക്രൂരമായ പീഡനത്തിനിരയാക്കിയത്. സംഭവവുമായ് ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു.
വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ കത്തിമുനയിൽ നിർത്തി പണവും ആഭരണങ്ങളും കവരുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
കേസിൽ അറസ്റ്റിലായ മൂന്നു പേരും മോഷണം,നിരവധി കേസുകളിലെ പ്രതിയാണ്.
