Hot Posts

6/recent/ticker-posts

കോട്ടയം മണർകാട് പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് വിട്ട് നൽകണം- സബ് കോടതി



കോട്ടയം: മണർകാട് സെൻറ് മേരീസ് പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് വിട്ട് നൽകണമെന്ന് കോട്ടയം സബ് കോടതിയുടെ ഉത്തരവ്. പള്ളി ജില്ലാഭരണകൂടം ഏറ്റെടുക്കണമെന്നും, പൊതുസഭ വിളിച്ചുകൂട്ടി പുതിയ ഭരണകമ്മിറ്റി രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.  

1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടുന്നതിന് യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളെല്ലാം  ഓർത്തഡോക്‌സ് സഭയ്ക്കുള്ളതാണെന്ന സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണ് പള്ളികൾ ഏറ്റെടുക്കുന്ന നടപടികൾ ഇപ്പോൾ പുരോഗമിക്കുന്നത്.

അതേസമയം, കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് യാക്കോബായ സഭ അറിയിച്ചു. 
Reactions