ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 47 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 1,114 പേരാണ് മരിച്ചത്. 47,54,356 രോഗികളാണ് രാജ്യത്ത് ആകെയുള്ളത്. മരണ സംഖ്യ 78,586 ആയി ഉയർന്നു. 37,02,595 പേരാണ് രോഗമുക്തരായിട്ടുള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. ശനിയാഴ്ച 22,084 പേർക്കുകൂടി മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 10,37,765 ആയി. പുതുതായി 391 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29,115 ആയി ഉയർന്നു.
2,79,768 രോഗികൾ നിലവിൽ സംസ്ഥാനത്തുടനീളം ചികിത്സയിൽ തുടരുകയാണ്. 7,28,512 പേർ ഇതുവരെ രോഗമുക്തരായി. ഇന്ന് മാത്രം 13,489 പേർ രോഗമുക്തി നേടി. 70.2 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. കോവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്ക് തൊട്ടു പിന്നിലുള്ളത് ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്.
