Hot Posts

6/recent/ticker-posts

നീറ്റ് പരീക്ഷാപേടി: വി​ദ്യാ​ർ​ഥി തൂങ്ങിമരിച്ചു


ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വീ​ണ്ടും വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ. നീറ്റ് പരീക്ഷ പേടിയെ തുടർന്നാണ് തി​രു​ച്ചെ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ ഇരുപത്തൊന്നുകാരൻ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ചത്. നാ​മ​ക്ക​ൽ ജി​ല്ല​യി​ലെ തി​രു​ച്ചെ​ങ്കോ​ട് സ്വ​ദേ​ശി മോ​ത്തി​ലാ​ൽ (21) ആ​ണ് മ​രി​ച്ച​ത്.​ പരീക്ഷാപേടിയെ തുടർന്നത് തമിഴ്നാട്ടിൽ ഒ​രാ​ഴ്ച​യ്ക്കി​ടെ നാ​ലാ​മ​ത്തെ വി​ദ്യാ​ർ​ഥി​യാ​ണ് ജീ​വ​നൊ​ടു​ക്കു​ന്ന​ത്.
 
മു​ൻ​പ് ര​ണ്ട് ത​വ​ണ നീ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ മോ​ത്തി​ലാ​ലി​ന് ജ​യി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. മൂന്നാം തവണയും പരീക്ഷയിൽ പരാജയപ്പെട്ടാലോ എന്ന പേടിയാകാം ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നി​ഗമനം. പ്ല​സ് ടു ​മാ​ർ​ക്കി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ക്കി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. 

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം ന​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കാ​യി പ​രി​ശീ​ല​നം ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും, നീ​റ്റ് റ​ദ്ദാ​ക്ക​ണ​മെ​ന്നും ഡി​എം​കെ ആ​വ​ശ്യ​പ്പെ​ട്ടു.
Reactions