Hot Posts

6/recent/ticker-posts

രാജ്യത്ത് കോവിഡ് ബാധിതർ 50 ലക്ഷത്തിലേക്ക്


ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 83,809 കോ​വി​ഡ് കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 49,30,236 ആ​യി. 

1,054 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 80,776 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് 9,90,061 ആ​ക്ടീ​വ് കേ​സു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. 38,59,400 പേ​ർ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ആഗോള തലത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. അമേരിക്കയാണ് മുൻപിൽ. എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണവും മരണവും ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസവും ഏറ്റവും കൂടുതൽ രോഗ ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Reactions