ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 52 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 96,424 പേർക്കാണ് കോവിഡ് പോസിറ്റീവായത്. സർക്കാരിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 52,14,678 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്.
ഒറ്റദിവസം കൊണ്ട് 1,174 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് 84,372 പേർ കോവിഡ് മൂലം മരണത്തിന് കീഴടങ്ങുകയും ചെയ്തു. കോവിഡ് ബാധിതരായിരുന്ന 41,12,552 പേർ രോഗമുക്തി നേടി. 10,17,754 പേർ വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോഴും ചികിത്സയിലാണ്.
നിലവില്‍ ചികിത്സയിലുള്ള 60 ശതമാനത്തോളം രോഗികളും രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
