Hot Posts

6/recent/ticker-posts

എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ​ക്ക് ദുബായിൽ താൽക്കാലിക വിലക്ക്


ദു​ബാ​യ്: വ​ന്ദേ ഭാ​ര​ത് മി​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ​ക്ക് ദുബായ് സി​വി​ൽ ഏ​വി​യേ​ഷ​ൻറെ താ​ത്കാ​ലി​ക വി​ല​ക്ക്. ഈ ​മാ​സം 18 മു​ത​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടു​വ​രെ പ​തി​ന​ഞ്ചു ദി​വ​സ​ത്തേ​ക്കാ​ണ് ദു​ബാ​യി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോവിഡ് ബാധിച്ചവരെ യാത്രചെയ്യാൻ അനുവദിച്ചതിനെ തുടർന്നാണ് നടപടി.
വി​ല​ക്കി​നെ തു​ട​ർ​ന്ന് ദു​ബാ​യി​യി​ലേ​ക്കു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​നം ഷാ​ർ​ജ​യി​ലേ​ക്ക് റീ ​ഷെ​ഡ്യൂ​ൾ ചെ​യ്തു. ഒക്ടോബർ രണ്ടുവരെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ദുബായിയിലേക്കോ ദുബായിയിൽ നിന്ന് പുറത്തേക്കോ സർവീസ് നടത്താൻ കഴിയില്ല.  കഴിഞ്ഞ മാസം കോവിഡ് രോഗിയെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബായിയിൽ എത്തിച്ചതായി കണ്ടെത്തിയിതിനെ തുടർന്ന് ദുബായ് സിവിൽ ഏവിയേഷൻ എയർ ഇന്ത്യയ്ക്ക് നോട്ടീസ് നൽകി. 

എന്നാൽ ഈ മാസം  നാലിന് ജയ്പുറിൽനിന്ന്‌ മറ്റൊരു കോവിഡ് രോഗി കൂടി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബായിയിൽ എത്തി. ഇതോടെയാണ് ദുബായ് അധികൃതർ കർശന നടപടി എടുത്തത്. കോവിഡ് പോസിറ്റീവ് ആയ രണ്ട് വ്യക്തികളുടെ  ചികിത്സാ ചിലവും സഹയാത്രികരുടെ ക്വറന്റീൻ ചിലവുകളും എയർ ഇന്ത്യ എക്പ്രസ് ഏറ്റെടുക്കണമെന്ന് ദുബായ് സിവിൽ ഏവിയേഷൻ നൽകിയ നോട്ടീസിൽ പറയുന്നു.

Reactions