Hot Posts

6/recent/ticker-posts

സാമൂഹ്യ ക്ഷേമ പെൻഷൻ വർധിപ്പിച്ചു


തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ വർധിപ്പിച്ചു. നൂറു രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സാമൂഹ്യ ക്ഷേമ പെൻഷൻ1400 രൂപയായി. ധനവകുപ്പിൽനിന്ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങി. സർക്കാരിന്റെ നൂറു ദിന കർമപദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായാണ് തുക വർധിപ്പിച്ചിരിക്കുന്നത്. 

ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിൽ സാമൂഹ്യ ക്ഷേമ പെൻഷൻ ആയിരം രൂപയായി വർധിപ്പിക്കുമെന്നും പിന്നീടുള്ള ഓരോ വർഷവും നൂറു രൂപവീതം കൂട്ടുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുക വർധന നടപ്പിലാക്കിയിരിക്കുന്നത്.


Reactions